Skip to main content

Posts

Showing posts from December, 2019

നന്ദിയുടെ ഒരു വാക്ക്

  പ്രിയരെ , ഈ വർഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായുള്ള റാലിയെ വർഷങ്ങൾക്കു മുൻപത്തെ റാലിയെക്കാൾ മികച്ച രീതിയിലുള്ള " വൻപിച്ച റാലി " ആക്കി മാറ്റുകയും പൊതുസമ്മേളന നഗരിയെ " മഹാസമ്മേളന " നഗരിയായി മാറ്റുകയും ചെയ്തതിന് അൽപ്പമായും അധികമായും പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവൻ പൊതുയോഗ അംഗങ്ങളെയും ഭാരവാഹികളെയും അച്ചന്മാരെയും അനുമോദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു . അടൂരിനെ ഇളക്കിമറിച്ച ഈ സന്തോഷം പങ്കിടുന്നതിനു വേണ്ടിയും പരിപാടിയുടെ അവലോകനം നടത്തുന്നതിനു വേണ്ടിയും ഒരു ജനറൽ ബോഡി യോഗം ജനുവരി 10- ാം തീയതി നടത്തണമെന്ന് ആഗ്രഹിക്കുന്നു . പുറകാലെ അതിന്റെ അറിയിപ്പ് നൽകുന്നതായിരിക്കും . പ്രവർത്തിക്കുകയും കഷ്ടപ്പെടുകയും ചെയ്ത ഓരോരുത്തർക്കും ദൈവം പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു . പുൽകൂട്ടിൽ ഭൂജാതനായ ദൈവപുത്രന്റ നാമത്തിൽ നന്ദി .,, നന്ദി .,, നന്ദി .,,, സേനഹത്തോടെ , ബിനു വാര്യത്ത് ജനറൽ സെക്രട്ടറി അടൂർ സംയുക്ത ക്രിസ്മസ് കമ്മിറ്റി

ക്രിസ്മസ് സ്റ്റാർ സെൻട്രൽ മൈതാനിയിൽ ഉയർത്തി

  2019 ലെ ക്രിസ്മസ് ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് ചരിത്രം ഉറങ്ങുന്ന അടൂർ സെൻട്രൽ മൈതാനിയിലെ വന്മരത്തിൽ പടുകൂറ്റൻ ക്രിസ്മസ് സ്റ്റാർ ഡിസംബർ 1 വൈകിട്ട് 6 മണിക്ക് ഉയർത്തുകയുണ്ടായി . സംയുക്ത ക്രിസ്മസ് കമ്മിറ്റി ചെയർമാൻ റവ . ഫാദർ ജേക്കബ് കോശി , വൈസ് ചെയർമാൻ റവ . ഫാദർ ഗീവർഗ്ഗീസ് ബ്ലാഹേത്ത് , ജനറൽ കൺവീനർ റവ . ഫാദർ തോമസ് പൂവണ്ണാൽ എന്നിവർ സന്ദേശങ്ങൾ നൽകി . സെക്രട്ടറി ബിനു വാര്യത്ത് , ട്രഷറർ മാത്യു വീരപ്പള്ളി , പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി . എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും വിവിധ സബ്കമ്മിറ്റിയംഗങ്ങളും സന്നിഹിതരായിരുന്നു .