Skip to main content

Posts

Showing posts from December, 2016

അടൂരിലെ സംയുക്ത ക്രിസ്മസ് ആഘോഷം – ഒരു തിരിഞ്ഞുനോട്ടം

അടൂരും ചുറ്റുപാടുമുള്ള നാല്പതോളം വരുന്ന പ്രദേശങ്ങളിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒന്നിച്ചുചേര്‍ന്നുള്ള പ്രദേശങ്ങളാണ് അടൂരിലെ സംയുക്ത ക്രിസ്മസിന് കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി പങ്കെടുത്തുകൊണ്ടിരുന്നത് . ആരംഭം 1960 കളില്‍ അടൂരിലും സമീപത്തുള്ളതുമായ ഇടവകകളിലെ വിവിധ സഭകളില്‍ പെട്ട കുറെ വൈദികരും സഭാവിശ്വാസികളും മാസത്തില്‍ രണ്ടാം ശനിയാഴ്ച അടൂര്‍ സെന്‍ററിലുള്ള പി . വി . എല്‍ . പി സ്കൂളില്‍ കൂടി പ്രാര്‍ത്ഥിക്കുകയും സുവിശേഷകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു . ഈ എക്യുമെനിക്കല്‍ പ്രസ്ഥാനമാണ്‌ പില്‍ക്കാലത്ത് സഭകളുടെ ഐക്യത്തിനും അടൂരിലെ സംയുക്ത ക്രിസ്മസിനും രൂപം കൊടുത്തത് . ആരംഭം ചെറുതായിരുന്നെങ്കിലും കാലക്രമത്തില്‍ അടൂരിലെ ക്രിസ്മസ് ആഘോഷം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു . ആദ്യ കാലത്ത് വീടു കയറി സംഭാവനകള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്ന് ഇടവകകള്‍ സംഭാവന നല്‍കി സഹായിച്ചു . ക്രിസ്മസ് റാലിയാണ് ഏറ്റവും പ്രധാനം . ഏറ്റവും നല്ല റാലിക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു . റാലി കടന്നുപോകുന്ന വഴിയരികിലെ അലങ്കരിക്കുന്ന